Thursday, April 26, 2018

എന്റെ ആലപ്പുഴ... | ഒരു ബോട്ട് യാത്രാനുഭവം..|



കോടമഞ്ഞിന്റെ കുളിരില്ലാതെ മനസ് നിറയ്ക്കുന്ന കാഴ്ചകളാണ് ആലപ്പുഴയിൽ നിന്നും കോട്ടയം കൊടിമതയിലേക്കുള്ള ബോട്ട് യാത്ര....

ഏതാനും ദിവസങ്ങൾ മുമ്പാണ് ആലപ്പുഴ-കോട്ടയം ബോട്ട് സർവീസ് പുനരാരംഭിച്ചത്, വെറും 19രൂപ ചിലവിൽ ആലപ്പുഴയിൽ നിന്നും കോട്ടയം എത്തിച്ചേരുവാൻ സാധിക്കും.രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള ഈ യാത്ര തികച്ചും ഒരു അനുഭവം തന്നെയാണ്..സാധരണ യാത്രികരേക്കാൾ കൂടുതൽ കാഴ്ചകൾ കാണുവാൻ പോവുന്ന ആളുകൾ ആയിരുന്നു ഞങ്ങളുടെ സഹയാത്രികർ.
വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പുകൾ കീറിമുറിച്ചു  മുന്നോട്ടു പായുന്ന ബോട്ടിനെ കായലിലെ ആനവണ്ടി എന്ന് പറഞ്ഞാൽ അത് ഒരിക്കലും അധികമാവില്ല.


കായലിന്റെ തണുത്ത കാറ്റേറ്റ് കണ്ടറിയുന്ന കാഴ്ചകൾ മനസിനെകൂടി ആനന്ദിപ്പിക്കും എന്ന കാര്യം ഉറപ്പാണ്. ആലപ്പുഴയ്ക്കും കോട്ടയത്തിനും ഇടയിലുള്ള R-ബ്ലോക്ക്‌ എന്ന ചെറു തുരുത്തും ഈ യാത്രയിൽ കാണുവാൻ കഴിയും കഴിയും.
ബോട്ടിനു പ്രായം അല്പം കൂടുതലായതിനാൽ പോവുന്ന വഴി അല്പംപണിമുടക്കി എങ്കിലും ആ സമയം ഞങ്ങൾക്ക്  പുറത്തിറങ്ങി കാഴ്ചകൾ കാണുവാനും ചിത്രങ്ങൾ പകർത്തുവാനും കഴിഞ്ഞു.
ബോട്ടിലെ ജീവനക്കാർ എല്ലാം തന്നെ യാത്രികരോട് വളരെ മര്യാദപൂർവ്വവും അടുപ്പത്തിലുമാണ് പെരുമാറുന്നത് എന്നുള്ളത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

പണിമുടക്കിയ ബോട്ട്


പാമ്പൻ പാലത്തിന്റെ കാൻഡി ലിവർ സിസ്റ്റത്തിനെ ഓർമിപ്പിക്കുന്നവിധം 5പാലങ്ങൾ ഈ യാത്രയിൽ കാണാം.  ബോട്ട് വരുമ്പോൾ വലിച്ചു  ഉയർത്താവുന്നവിധം കയറും കപ്പിയും അതിൽ ഉപയോഗിച്ചിരിക്കുന്നു.
അതൊരു നല്ല കാഴ്ചയാണ്.



കോട്ടയത്തിനോട് അടുക്കുമ്പോൾ കായൽ വീതികുറഞ്ഞു വരുന്നതായികാണാം.ചെറുവള്ളങ്ങൾക്കിടയിയൂടെ ബോട്ട് മുന്നോട്ടു പതിയെ നീങ്ങുന്നു.നെൽവയലുകളും,ചൂണ്ടക്കാരും,കായൽ വിഭവങ്ങളാൽ ഉപജീവനം നടത്തുന്ന ആളുകളും കാഴ്ചകൾ പലവിധമാണ്.



ഏറ്റവും അവസാനത്തെ സ്റ്റോപ്പ്‌ ആണ് "കോടിമത".
ആലപ്പുഴ-കോട്ടയം സർവീസ് മാത്രമേ അവിടെനിന്നുള്ളു എങ്കിലും നല്ല രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ജെട്ടിയാണ് കോടിമത.

കോടിമത ജെട്ടി 

വാട്ടർ ടൂറിസം എന്ന പേരിൽ ചെറിയ ബോട്ടിംഗ് ഒക്കെ നടത്തുന്നുണ്ടെങ്കിലും,അതൊക്കെ ഇപ്പോൾ പ്രവർത്തനരഹിതമല്ല എന്നാണ് ഞങ്ങൾക്ക് കാഴ്ച്ചയിൽ മനസിലായത്.

ബോട്ട് ഇറങ്ങുന്നിടത് തന്നെ (കോടിമത) ഒരു പോലീസ് കാന്റീൻ ഉണ്ട്.മിതമായ നിരക്കിൽ ഉച്ചയൂണ് ലഭിക്കും.

40 രൂപ ഊണ്
20 രൂപ മീൻകറി
20 രൂപ കക്കയിറച്ചി
45 രൂപ ചിക്കൻ കറി

ഒരു ചെറിയ പാർക്ക്‌ പോലെ സജ്ജീകരിച്ച വിശ്രമസ്ഥലങ്ങൾ ബോട്ട്  ജെട്ടിയിലുണ്ട്.മരത്തണലിൽ ഇളംകാറ്റേറ്റ് ഇരിക്കാൻ പറ്റിയിടമാണ്.

അസ്തമയ കാഴ്ച



#ചില_വിവരങ്ങൾ...
*ആലപ്പുഴയിൽ നിന്നും കൊടിമതയിലേക്കു രാവിലെ 7:30, 9.35, 11:30, 1, 3:30, 5:15 എന്നീ സമയങ്ങളിലാണ് ബോട്ട് സർവീസ് നടത്തുന്നത്...

*കോട്ടയത്തുനിന്നും(കോടിമത) രാവിലെ 6:45, 11:30,1, 3:30, 5:15എന്നീ സമയത്തു ആലപ്പുഴയിലേക്കും..

കോട്ടയത്ത്‌ നിന്നും ആലപ്പുഴയിലേക്കുള്ള സമയ വിവരം 

*ആലപ്പുഴയിൽ നിന്നാണ് പോകുന്നതെങ്കിൽ തിരികെ വരുമ്പോൾ 3:30യുടെ ബോട്ട് പിടിക്കുന്നതാവും നല്ലത്.
സൂര്യസ്തമനയത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ നമുക്ക് ആലപ്പുഴ എത്തുന്നതിനു മുന്നേ കാണുവാൻ കഴിയും,കൂടാതെ അങ്ങോട്ട്‌ പോയ വഴിയിലൂടെ ആയിരിക്കില്ല തിരികെയുള്ള യാത്ര..

*ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ബോട്ടിൽ ആളുകൾ കൂടുതൽ ഉണ്ടെങ്കിലും അടുത്ത ബോട്ടിനുവേണ്ടി കാത്തിരിക്കരുത്.കാരണം കൂടുതലും ആളുകൾ അടുത്തുള്ള രണ്ടു സ്റ്റോപ്പുകളിലായി ഇറങ്ങുന്നവർ ആയിരിക്കും..

*വെറും 19രൂപ ചിലവിൽ മതിമറന്നു കായൽ സൗന്ദര്യം ആസ്വദിയ്ക്കാൻ പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന ഒരു നല്ല മാർഗമാണിത്.. 

1 comment:

“കോഴിക്കോട്” മലബാറിലെ സുന്ദരവും,അതിലേറെ ചരിത്രവും,പൈതൃകവും,പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ,ഒരുപാട് കലാകാരൻമാരെയും നമുക്ക് സമ്മാനിച്ച...