ഹൗസ്ബോട്ട് ടെർമിനൽ,കൈനകരി,ആലപ്പുഴ
ചാറ്റൽ മഴയത്തു കരിനിറം പൂണ്ട ആകാശത്തെ കുടയാക്കി ഇരുവശവും വെള്ളത്താൽ ചുറ്റപ്പെട്ട റോഡിലൂടെ,നിറഞ്ഞു നിൽക്കുന്ന പച്ചപ്പുകളാൽ കണ്ണിനെ കുളിരണിയിക്കുന്ന യാത്രാനുഭവം മനസ്സിന് നൽകുന്ന ഉന്മേഷം വാക്കുകളിൽ ഒതുക്കാവുന്നതല്ല..
A.Cറോഡിൽ നിന്നും കൈനകരി പോവുന്ന വഴി മുന്നോട്ട് പോയാൽ കോലാത്ത് ജെട്ടി എത്തുന്നതിനു തോട്ടുമുന്നേ ഇടതുവശത്തേക്കുള്ള ചെറിയ വഴിയിലൂടെ മുന്നോട്ട് പോയാൽ..
ആ വഴി എത്തിച്ചേരുന്നത് കായൽതീരത്തേക്കാണ്.
ടെർമിനൽ അവിടെനിന്നും കാണുവാൻ കഴിയും.
മറ്റുവാഹനങ്ങൾക്ക് തടസ്സം കൂടാതെ വണ്ടി പാർക്ക്‌ചെയ്യാൻ ശ്രമിക്കുക.
വലതുവശത്തു കാണുന്ന ചെറിയപാലം കടന്നു മുന്നോട്ട് നടന്നാൽ ആളൊന്നിന് 20രൂപ നിരക്കിൽ വള്ളത്തിൽ ടെർമിനൽവരെ പോകാവുന്നതാണ്.
ഇനി വളളത്തിൽ കയറി പോകാൻ താല്പര്യം ഇല്ലാത്തവർക്ക്,കായലിന്റെ അരികിലൂടെ അൽപം മുന്നോട്ട് നടന്നാൽ ടെർമിനലിന്റെ റിസോർട്ടിന്റെ അടുത്തുള്ള ഭാഗത്തു കായലിനരികിലൂടെ കമ്പിവേലിയിലൂടെ പിടിച്ചു അൽപം റിസ്ക് എടുത്തും എത്താം..(കാലുതെറ്റിയാൽ കായലിൽ വീഴും 100%)
ഞങ്ങൾ ആ വഴിയാണ് പോയതെങ്കിലും ആ വഴിയിലൂടെ പോകുവാൻ നിർദേശിക്കുന്നില്ല.
കന്നിട്ടകായലിൽ സ്ഥിതി ചെയ്യുന്ന ഈ ടെർമിനൽ ഹൗസ്ബോട്ട് യാത്രികരുടെ ഇഷ്ട സന്ദർശന സ്ഥലമാണ്.കൂടാതെ സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണിത്.യാത്രികരോട് ചങ്ങാത്തം കൂടുന്ന ഒരു പരുന്തിനെയും ടെർമിനലിൽ കാണാം.
ഉച്ചക്ക് 3മണിക്ക് ശേഷം എത്തുന്നതാണ് ഏറ്റവും ഉചിതമായ സമയം.കായൽകാറ്റേറ്റ് സ്വസ്ഥമായി കായലിനു നടുവിൽത്തന്നെ ഇരിക്കാം.കാലാവസ്ഥ
അനുയോജ്യമെങ്കിൽ സൂര്യാസ്തമയ കാഴ്ചയും കണ്ടു മനസ്സ് നിറഞ്ഞു മടങ്ങാം...
No comments:
Post a Comment